സി​​റി​​യ​​ന്‍ സൈ​​ന്യം രാ​​സാ​​യു​​ധാ​​ക്ര​​മ​​ണം നടത്തിയിട്ടില്ലെന്ന് റഷ്യ

മോസ്കോ: സി​​റി​​യ​​ന്‍ സൈ​​ന്യം രാ​​സാ​​യു​​ധാ​​ക്ര​​മ​​ണം നടത്തിയിട്ടില്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും റഷ്യ. സിറിയന്‍ സര്‍ക്കാരിനെ ലക്ഷ്യം വച്ചുള്ള പ്രചരണമാണിതെന്ന് റഷ്യന്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ യൂറി യുവ്തുഷെന്‍കോ പറഞ്ഞു. ഇത് വെറും കെട്ടിച്ചമച്ച വാര്‍ത്തകളാണെന്നും സിറിയയില്‍ ഉണ്ടാകാനിടയുള്ല സൈനിക ഇടപെടലിന് തടയിടുക എന്ന ഉദ്ദേശത്തോടെ ഉള്ള നടപടികളാണിതെന്നും പ്രതിരോധമന്ത്രായ വക്താക്കള്‍ അറിയിച്ചു. ഞായറാഴ്ചയാണ് സിറിയന്‍ തല​​സ്ഥാ​​ന​​മാ​​യ ഡ​​മാ​​സ്ക​​സ് പ്രാ​​ന്ത​​ത്തി​​ല്‍ വി​​മ​​ത​​രു​​ടെ പി​​ടി​​യി​​ലു​​ള്ള ഈ​​സ്റ്റേ​​ണ്‍​​ഗൂ​​ട്ടാ​​യി​​ലെ സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും ഉ​​ള്‍​​പ്പെ​​ടെ 70 പേ​​ര്‍ മ​​രി​​ച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. 500ല്‍ ​​അ​​ധി​​കം പേ​​ര്‍​​ക്കു പ​​രി​​ക്കേ​​റ്റിട്ടുണ്ടെന്നാണ് വിവരം. മ​​ര​​ണ​​സം​​ഖ്യ 150 ആ​​ണെ​​ന്നു സ്ഥി​​രീ​​ക​​രി​​ക്കാ​​ത്ത റി​​പ്പോ​​ര്‍​​ട്ടു​​ണ്ട്.
സിറിയന്‍ സര്‍ക്കാരിനെതിരായ ഗൂഢമായ നീക്കമാണിതെന്നും ആക്രമണം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്തേക്ക് വിദഗ്ധരെ അയച്ച്‌ പരിശോധനകള്‍ നടത്താന്‍ തയാറാണെന്നും റഷ്യന്‍ പ്രതിരോധമന്ത്രാലയ വൃത്തങ്ങളും അറിയിച്ചു. ദൂ​​മാ​​യി​​ല്‍ ബോം​​ബ് ഷെ​​ല്‍​​ട്ട​​റു​​ക​​ള്‍​​ക്കു സ​​മീ​​പം ഹെ​​ലി​​കോ​​പ്റ്റ​​റി​​ല്‍ നി​​ന്നു ബാ​​ര​​ല്‍ ബോം​​ബ് വ​​ര്‍​​ഷി​​ച്ചെ​​ന്നും ഇ​​തി​​ല്‍​​നി​​ന്നു​​ള്ള ക്ലോ​​റി​​ന്‍ ഗ്യാ​​സു ശ്വ​​സി​​ച്ചു ശ്വാ​​സം​​മു​​ട്ടി​​യാ​​ണു മി​​ക്ക​​വ​​രും മ​​രി​​ച്ച​​തെ​​ന്നുമാണ് പ​​റ​​യ​​പ്പെ​​ടു​​ന്നത്. ദു​​ര​​ന്ത​​ത്തി​​ല്‍ മ​​രി​​ച്ച കു​​ട്ടി​​ക​​ളു​​ടെ വീ​​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ള്‍ വൈ​​റ്റ് ഹെ​​ല്‍​​മ​​റ്റ്സ് പു​​റ​​ത്തു​​വി​​ട്ടിരുന്നു.

Comments are closed.