ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടഞ്ഞ ഗീതാനന്ദനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വാഹനങ്ങള്‍ പരക്കെ തടയുന്നു. കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനങ്ങള്‍ തടഞ്ഞ ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പലയിടങ്ങളിലും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും റോഡ് ഉപരോധിച്ച്‌ പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്.

Comments are closed.