കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പത്താം സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പത്താം സ്വര്‍ണം. ബാഡ്മിന്റണ്‍ മിക്‌സഡ് ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ മലേഷ്യയെ 3-1ന് തോല്‍പ്പിച്ചു. സിംഗിള്‍സ് പോരാട്ടങ്ങളില്‍ സൈന നെഹ്‌വാളും കെ ശ്രീകാന്തും വിജയിച്ചു. നിര്‍ണായകജയം നേടി സൈനയാണ് സ്വര്‍ണനേട്ടത്തില്‍ നിര്‍ണായകമായത്.

Comments are closed.