മെഡിക്കല്‍ ഫീസ്; മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ മെഡിക്കല്‍ ഫീസ് നിര്‍ണ്ണയത്തിനെതിരെ സമര്‍പ്പിച്ച
ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 5.6 ലക്ഷം ഫീസ് എന്നത് 11 ലക്ഷമാക്കി വര്‍ധിപ്പിക്കണമെന്നാണ് മാനേജ്മെന്റുകളുടെ ആവശ്യം. ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ഒഴികെയുള്ള 20 മാനേജ്മെന്റുകളാണ് മേല്‍നോട്ട സമിതി നിശ്ചയിച്ച ഫീസ് അപര്യാപ്തമാണെന്ന വാദവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഫീസ് നിശ്ചയിക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് അധികാരം ഇല്ലെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. കേസില്‍ സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.കെ. രവീന്ദ്രനാഥ് ഹാജരാകും.

Comments are closed.