ശ്രീജിത്തിന്‍റെ കസ്‌റ്റഡി മരണം; വരാപ്പുഴയില്‍ നാളെ ഹര്‍ത്താല്‍

എറണാകുളം: കസ്‌റ്റഡിയിലെടുത്ത പ്രതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ വരാപ്പുഴയില്‍ ബി.ജെ.പി ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാളെ വരാപ്പുഴ പൊലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍. അതേസമയം, മരണം സംബന്ധിച്ച്‌ എറണാകുളം റേഞ്ച് ഐ.ജി.വിജയ് സാക്കറെ അന്വേഷിക്കും. സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേഘാവി നിര്‍‌ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ശ്രീജിത്തിന് കസ്‌റ്റഡിയില്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് പൊലീസുകാരുടെ വാദം. ഗൃഹനാഥനെ ആക്രമിക്കുന്നതിനിടയിലാണ് ഇയാള്‍ക്ക് പരിക്കേറ്റതെന്നും പൊലീസ് പറയുന്നു. ശ്രീജിത്തിന് മര്‍ദ്ദനമേറ്റോ എന്ന കാര്യം പരിശോധിക്കുമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജ് വ്യക്തമാക്കി.

Comments are closed.