ഹര്‍ത്താലിനിടെ കസ്റ്റഡിയിലെടുത്ത ഗീതാനന്ദനടക്കമുള്ളവരെ പൊലീസ് വിട്ടയച്ചു

തിരുവനന്തപുരം: ഹര്‍ത്താലിനിടെ വാഹനം തടഞ്ഞതിന് കസ്റ്റഡിയിലെടുത്ത ആദിവാസി ഗോത്രസഭനേതാവ് ഗീതാനന്ദനടക്കമുള്ളവരെ പൊലീസ് വിട്ടയച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയായിരുന്നു ഹര്‍ത്താല്‍. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്ത ഗീതാനന്ദനെ പൊലീസ് വിട്ടയച്ചത്. ഹര്‍ത്താലിനോട് അനുബന്ധിച്ച്‌ നിരവധി ദലിത് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എറണാകുളത്തും പാലക്കാടുമായി ബി.എസ്‌പി നേതാക്കളെയും നിരവധി ദലിത് സംഘടനാ പ്രവര്‍ത്തകരെയും പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തിരുന്നു.

Comments are closed.