വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിനു പിന്തുണയുമായി യു.ഡി.എഫ്‌

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിനു പിന്തുണയുമായി യു.ഡി.എഫ്‌. സമരത്തിനു പൂര്‍ണ പിന്തുണയുണ്ടെന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല അറിയിച്ചു. സമരക്കാരോട്‌ ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ നിലപാട്‌ ജനാധിപത്യത്തിന്‌ യോജിച്ചതല്ലെന്നും ഇന്നലെ വൈകിട്ടു വയല്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സമരക്കാര്‍ കഴുകന്‍മാരല്ല, മനുഷ്യരാണെന്നും അവരെ ഒറ്റപ്പെടുത്തുന്നതു തെറ്റായ നടപടിയാണെന്നും രമേശ്‌ ചെന്നിത്തല വ്യക്‌തമാക്കി. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച്‌ സമരക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു പ്രതിപക്ഷ ഉപനേതാവ്‌ എം.കെ. മുനീറിന്റെ നിലപാട്‌. വയല്‍ക്കിളി നേതാക്കളായ നമ്ബ്രാടത്ത്‌ ജാനകി, സുരേഷ്‌ കീഴാറ്റൂര്‍ തുടങ്ങിയവര്‍ നേതാക്കളെ സ്വീകരിച്ചു. സതീശന്‍ പാച്ചേനി, അബ്‌ദുള്‍ ഖാദര്‍ മൗലവി, സി.എ. അജീര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Comments are closed.