ദളിത്‌ ഐക്യവേദി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ഇന്ന്‌

തിരുവനന്തപുരം : ദളിത്‌ ഐക്യവേദി ആഹ്വാനം ചെയ്‌ത സംസ്‌ഥാനഹര്‍ത്താല്‍ ഇന്ന്‌. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെ നടത്തുന്ന ഹര്‍ത്താലില്‍നിന്നു പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്‌.
ഉത്തരേന്ത്യയിലെ ദളിത്‌ പ്രക്ഷോഭങ്ങള്‍ക്കുനേരേ പോലീസ്‌ നടത്തിയ വെടിവയ്‌പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ച്‌ ചേരമ സാംബവ ഡെവലപ്‌മെന്റ്‌ സൊസൈറ്റി, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, നാഷണല്‍ ദളിത്‌ ലിബറേഷന്‍ ഫ്രണ്ട്‌, ദളിത്‌ ഹ്യൂമന്‍ റൈറ്റ്‌ മൂവ്‌മെന്റ്‌, കേരള ചേരമര്‍ സംഘം, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്‌, ബി.എസ്‌.പി, ഡി.സി.യു.എഫ്‌, കെ.ഡി.പി, പി.ആര്‍.ഡി.എസ്‌, എന്‍.എ.ഡി.ഒ, ഐ.ഡി.എഫ്‌. തുടങ്ങിയ സംഘടനകളാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.

Comments are closed.