ടിവിഎസ് വിഗൊ സ്‌കൂട്ടറിന്‍റെ വില കുറച്ചു

ടിവിഎസ് വിഗൊ സ്‌കൂട്ടറിന്‍റെ വില കുറച്ചു. രണ്ടായിരം രൂപയാണ് ടിവിഎസ് വിഗൊയ്ക്ക് കുറച്ചിരിക്കുന്നത്. 52,165 രൂപയായിരുന്ന മോഡലിന്‍റെ പുതുക്കിയ വില 50,165 രൂപയാണ്. വിലകള്‍ എല്ലാം ഡല്‍ഹി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ്. വിഗൊ ഡിസ്‌ക് ബ്രേക്ക് പതിപ്പിന്‍റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. 53,083 രൂപയാണ് ഡിസ്‌ക് ബ്രേക്കുള്ള വിഗൊയുടെ വില. 109.7 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ടിവിഎസ് വിഗൊയുടെ ഒരുക്കം. എഞ്ചിന് പരമാവധി 8 bhp കരുത്തും 8.4 Nm torque ഉം സൃഷ്ടിക്കാനാവും.

Comments are closed.