ഫുട്‌ബോള്‍ പരിശീലകന്‍ ഫാബിയോ കപ്പല്ലോ കരിയര്‍ അവസാനിപ്പിച്ചു

ഫുട്‌ബോള്‍ പരിശീലകന്‍ ഫാബിയോ കപ്പല്ലോ കരിയര്‍ മതിയാക്കി. ഇറ്റലി ദേശീയ ടീം പരിശീലകനാവാന്‍ കപ്പല്ലോ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് വിരാമം ഇട്ടാണ് ഇറ്റലികാരന്‍ തന്നെയായ കപ്പല്ലോ കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. റയല്‍ മാഡ്രിഡ്, മിലാന്‍, റോമ, യുവന്റസ് തുടങ്ങി ക്ലബ്ബ്കളെയും ഇംഗ്ലണ്ട്, റഷ്യ ദേശീയ ടീമുകളെയും പരിശീലിപിച്ചിട്ടുണ്ട്.
ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ്ബ് ജിയാങ്സ് സുനിങ്ങിന്‍റെ പരിശീലക സ്ഥാനം സമീപ കാലത്താണ് കപ്പല്ലോ രാജി വച്ചത്. 30 വര്‍ഷം നീണ്ട പരിശീലക ജോലിക്കാണ് കപ്പല്ലോ ഇതോടെ അവസാനം കുറിച്ചത്. ഈ വര്‍ഷത്തിനിടയില്‍ സീരി എ, ചാമ്ബ്യന്‍സ് ലീഗ്, ല ലീഗ കിരീടങ്ങളും സ്വന്തമാക്കാന്‍ കപ്പലോകായി. 2010 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ച കപ്പല്ലോ പക്ഷെ ടൂര്‍ണമെന്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്താക്കപെട്ടിരുന്നു.

Comments are closed.