മമ്മൂട്ടിച്ചിത്രമായ ഒരു കുട്ടനാടൻ ബ്ളോഗിൽ വിനീത് ശ്രീനിവാസനും

മമ്മൂട്ടിച്ചിത്രമായ ഒരു കുട്ടനാടൻ ബ്ളോഗിൽ വിനീത് ശ്രീനിവാസൻ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന ഒരു കുട്ടനാടൻ ബ്ളോഗിന്റെ ചിത്രീകരണം ഇപ്പോൾ ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. ഏപ്രിൽ 21ന് ചിത്രീകരണം എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും. പത്ത് ദിവസത്തെ ചിത്രീകരണമാണ് എറണാകുളത്ത് പ്ലാൻ ചെയ്യുന്നത്. തുടർന്ന് ലണ്ടനിലും ചിത്രീകരണമുണ്ട്. ലണ്ടൻ ഷെഡ്യൂളിലാണ് വിനീത് ശ്രീനിവാസൻ ജോയിൻ ചെയ്യുന്നത്. ജേക്കബ് ഗ്രിഗറി, സഞ്ജു ശിവറാം, ആദിൽ ഇബ്രാഹിം തുടങ്ങിയ യുവതാരങ്ങളും ഒരു കുട്ടനാടൻ ബ്ളോഗിൽ അണിനിരക്കുന്നുണ്ട്.

Comments are closed.