റെനോ ക്വിഡ് ഇനി നാലു വര്‍ഷം വാറന്റിയോടെ

ഫ്രഞ്ച് നിര്‍മ്മാതാക്കളുടെ നിരയില്‍ നിന്നും ഏറ്റവുമധികം വില്‍ക്കപ്പെട്ട മോഡലായ റെനോ ക്വിഡ് ഇനി നാലു വര്‍ഷം വാറന്റിയോടെ ലഭ്യമാകും. ഒരു ലക്ഷം കിലോമീറ്റര്‍/നാലു വര്‍ഷം വാറന്റി ഒരുങ്ങുന്ന ശ്രേണിയിലെ ആദ്യ മോഡലാണ് റെനോ ക്വിഡ്. റോഡ്‌സൈഡ് അസിസ്റ്റന്‍സും മോഡലില്‍ കമ്ബനി ലഭ്യമാക്കും. അടുത്തിടെ അവതരിച്ച ക്യാപ്ച്ചര്‍, ഡസ്റ്റര്‍, ലോഡ്ജി മോഡലുകളിലും സെക്യൂര്‍ പദ്ധതി പ്രാബല്യത്തിലുണ്ട്. പുതിയ ഓഫര്‍ പ്രകാരം രണ്ടു വര്‍ഷം/അമ്ബതിനായിരം കിലോമീറ്ററും ഇതിന് പുറമെ എക്സ്റ്റന്റഡ് വാറന്റിയും ഹാച്ച്‌ബാക്കില്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. നാലു വകഭേദങ്ങളാണ് ക്വിഡില്‍. 0.8 ലിറ്റര്‍, 1.0 ലിറ്റര്‍, 1.0 ലിറ്റര്‍ ഓട്ടോമാറ്റിക്, ക്ലൈമ്ബര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ക്വിഡ് നിര.

Comments are closed.