വജ്രവ്യാപാരി നീരവ്‌ മോഡി കേസില്‍ മേല്‍നോട്ടം വഹിക്കാനാവില്ലെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ്‌ മോഡി പതിമൂവായിരം കോടി രൂപയോളം വായ്‌പയെടുത്ത്‌ വിദേശത്തേക്കു മുങ്ങിയ കേസില്‍ മേല്‍നോട്ടം വഹിക്കാനാവില്ലെന്ന്‌ സുപ്രീംകോടതി. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘ(എസ്‌.ഐ.ടി)ത്തെ നിയോഗിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പുനെ സ്വദേശിയായ അഡ്വ. വിനീത്‌ ദണ്ഡ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണു ചീഫ്‌ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയുടെ അധ്യക്ഷയതിലുള്ള ബെഞ്ച്‌ നിലപാടു വ്യക്‌തമാക്കിയത്‌.
ഇതിനോടകം സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌, സീരിയസ്‌ ഫ്രോഡ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫിസ്‌ (എസ്‌.എഫ്‌.ഐ.ഒ), ആദായനികുതി വകുപ്പ്‌ എന്നീ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. അറ്റോര്‍ണിജനറലിന്‍റെ വാദം കേള്‍ക്കാന്‍ കേസ്‌ 23 ലേക്കു മാറ്റി.

Comments are closed.