അമിത വണ്ണം കുറക്കാന്‍ കറ്റാര്‍ വാഴ

സൗന്ദര്യത്തിനു മാത്രമല്ല അമിത വണത്തിനും കുടവയറിനുമൊക്കെ കറ്റാര്‍ വാഴ വളരെ ഉത്തമമാണ്. തടി കുറയ്ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ് ആലുവേരയുടെ ജ്യൂസ്.

കറ്റാര്‍ വാഴയുടെ ജ്യൂസും ഏതെങ്കിലും ഫ്രൂട്ട് ജ്യൂസും കലര്‍ത്തി കുടിക്കാം. അല്ലെങ്കില്‍ കറ്റാര്‍ വാഴ ജ്യുസ് അത്ര തന്നെ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നതും ഗുണം ചെയ്യും.
ആലുവേര ജ്യൂസും ചെറു നാരങ്ങാ ജ്യൂസും കലര്‍ത്തി കുടിക്കുന്നതും ഗുണകരമാണ്. അര ഗ്ലാസ് ആലുവേര ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും ഉത്തമമാണ്.
കറ്റാര്‍ വാഴ ജെല്‍, പഴ വര്‍ഗങ്ങള്‍, കരിക്കിന്‍ വെള്ളം എന്നിവ കലര്‍ത്തി സൂപ്പ് ആക്കി കുടിച്ചാലും തടി കുറയും. കറ്റാര്‍ വാഴ ജ്യൂസ് അതേ പടി കുടിയിക്കുകയുമാകാം.

Comments are closed.