എച്ച്‌ഡിഎഫ്‌സി ഭവനവായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചു

മുംബൈ: ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷ(എച്ച്‌ഡിഎഫ്‌സി)നും ഭവനവായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചു. 2013 ഡിസംബറിനുശേഷം ഇതാദ്യമായാണ് കോര്‍പ്പറേഷന്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍വരും.
30 ലക്ഷത്തിനുമുകളിലുള്ള ലോണിന് 20 ബേസിസ് പോയന്റ് വര്‍ധനവാണ് വരുത്തിയത്. അതിനുതാഴെയുള്ള വായ്പകള്‍ക്ക് അഞ്ച് ബേസിസ് പോയന്റുമാണ് വര്‍ധന. 30 ലക്ഷം രൂപയ്ക്കും 75 ലക്ഷം രൂപയ്ക്കുമിടയിലുള്ള വായ്പ പലിശ നിരക്ക് 8.40 ശതമാനത്തില്‍നിന്ന് 8.60ശതമാനമായാണ് ഉയരുക. 75 ലക്ഷത്തിനുമുകളിലുള്ള വായ്പകളുടെ നിരക്ക് 8.50 ശതമാനത്തില്‍നിന്ന് 8.70 ശതമാനമായും വര്‍ധിക്കും. 30 ലക്ഷം രൂപവരെയുള്ള വായ്പകളുടെ പലിശ 8.40 ശതമാനത്തില്‍നിന്ന് 8.45ശതമാനമായും കൂടും. വായ്പയെടുക്കുന്ന സ്ത്രീകള്‍ക്ക് പലിശ നിരക്കില്‍ കോര്‍പറേഷന്‍ അഞ്ചുശതമാനം കിഴിവ് നല്‍കുന്നുണ്ട്.

Comments are closed.