റേ​ഡി​യോ ജോ​ക്കിയെ കൊ​ല്ല​പ്പെ​ട്ടു​ത്തി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി​ അ​ലി​ഭാ​യ് ക​സ്റ്റ​ഡി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: റേ​ഡി​യോ ജോ​ക്കിയെ കൊ​ല്ല​പ്പെ​ട്ടു​ത്തി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന അ​ലി​ഭാ​യ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. അ​ലി​ഭാ​യി എ​ന്ന സാ​ലി​ഹ് ബി​ന്‍ ജ​ലാ​ലി​നെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം കാ​ഠ്മ​ണ്ഡു വ​ഴി ഇ​യാ​ള്‍ ഖ​ത്ത​റി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഖ​ത്ത​റി​ല്‍ നി​ന്നാ​ണ് അ​ലി​ഭാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്.
അ​ലി​ഭാ​യി​യു​ടെ വീ​സ റ​ദ്ദാ​ക്കാ​ന്‍ ഖ​ത്ത​റി​ലെ സ്പോ​ണ്‍​സ​റോ​ട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍ കേ​ര​ള​ത്തി​ല്‍ തിരിച്ചെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ നേ​ര​ത്തെ പോ​ലീ​സ് അ​സ്റ്റു ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷി​നെ അ​ക്ര​മി സം​ഘം മ​ട​വൂ​ര്‍ ജം​ഗ്ഷ​നു സ​മീ​പ​ത്തു​വ​ച്ചു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​ജേ​ഷി​ന്‍റെ ഓ​ഫീ​സി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. രാ​ജേ​ഷി​ന്‍റെ വി​ദേ​ശ​ത്തു​ള്ള വ​നി​താ സു​ഹൃ​ത്തി​ന്‍റെ ഭ​ര്‍​ത്താ​വാ​ണ് ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ ഏ​ര്‍​പ്പാ​ടാ​ക്കി​യ​തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള വി​വ​രം.

Comments are closed.