കശ്‌മീരില്‍ ഷെല്ലാക്രമണം; രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

കശ്‌മീര്‍: പാകിസ്താന്‍ നടത്തിയ ഷെല്ലിങ് ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയില്‍ രജൗരിയിലെ നിയന്ത്രണരേഖയില്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെടുകയും രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് തക്കതായ മറുപടി ഇന്ത്യ നല്‍കുമെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു. ആക്രമണത്തില്‍ വിനോദ് സിങ്, ജാക്കി ശര്‍മ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Comments are closed.