രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കരുനാഗപ്പള്ളി കന്നേറ്റി കായലില്‍ നിന്ന് പോലീസ് കണ്ടെത്തി. രാജേഷ് വധത്തിലെ മുഖ്യസൂത്രധാരനായ അലിഭായിയേയും കൂട്ടാളി തന്‍സീറിനെയും സ്ഥലത്തെത്തിച്ചായിരുന്നു തെരച്ചില്‍. കോസ്റ്ര് ഗാര്‍ഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ നടത്തിയ നീണ്ട തെരച്ചിലിലിനൊടുവിലാണ് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍, പ്രതികള്‍ സംഭവ സമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട തങ്ങളുടെ വസ്ത്രങ്ങള്‍ കണ്ടെത്താനായിട്ടില്ല. വസ്ത്രങ്ങളും കായലില്‍ ഉപേക്ഷിച്ചുവെന്നാണ് പ്രതികളുടെ മൊഴി.
കൊല നടത്തിയശേഷം ഓച്ചിറയിലേക്ക് മടങ്ങിയ സംഘം കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ ചവറ കായലില്‍ ഉപേക്ഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ കായലിനെക്കുറിച്ച് അറിയാമായിരുന്ന അലിഭായി അവിടെ ഉപേക്ഷിക്കണ്ടെന്നും അപകടമാണെന്നും പറഞ്ഞു. തുടര്‍ന്ന് കരുനാഗപ്പള്ളിയിലെത്തിയ സംഘം കന്നേറ്റി പാലത്തില്‍ കാര്‍ നിറുത്തിയശേഷം വസ്ത്രങ്ങളും വാളും കാറിലിരുന്ന് തന്നെ കായലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് അലിഭായുടെ മൊഴി. വസ്ത്രങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. ആറ്റിങ്ങല്‍ ഡിവൈഎസ്പി ടി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അലിഭായി എന്ന സാലിഹ് ബിന്‍ ജലാലിനെയും തന്‍സീറിനെയും മുഖം മൂടി ധരിപ്പിച്ച് കൈകളില്‍ വിലങ്ങണിയിച്ചാണ് കൊണ്ടുവന്നത്.
Comments are closed.