റഷ്യക്ക് മുന്നറിയിപ്പുമായി അമേരിക്ക
വാഷിങ്ടണ്‍: രാസായുധപ്രയോഗത്തിന് പിന്നാലെ റഷ്യക്ക് മുന്നറിയിപ്പുമായി അമേരിക്ക. സിറിയയിലെ മിസൈല്‍ ആക്രമണത്തിന് റഷ്യ തയ്യാറായിരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്റിലൂടെ മുന്നറിയിപ്പ് നല്കി. രാസായുധപ്രയോഗത്തിന് ശക്തമായി തിരിച്ചടിക്കുമെന്ന് ട്രംപ് ഉറപ്പുനല്‍കിയിരുന്നു. സിറിയക്ക് മുകളിലൂടെ പറക്കുന്ന എല്ലാ മിസൈലുകളും വെടിവെച്ചിടും എന്നായിരുന്നു റഷ്യയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് മിസൈല്‍ ആക്രമണം സ്ഥിരീകരിച്ച് ട്രംപ് രംഗത്തെത്തിയത്.
സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ പിന്തുണക്കുന്ന റഷ്യന്‍ നിലപാടിനെയും ട്രംപ് വിമര്‍ശിച്ചു. സ്വന്തം ആളുകളെ കൊന്ന് അതാസ്വദിക്കുന്ന മൃഗവുമായി കൂട്ടുകെട്ടുണ്ടാക്കരുതെന്നും ട്വീറ്റില്‍ പറയുന്നു. നേരത്തെയും അസദിനെ മൃഗമെന്ന് ട്രംപ് വിളിച്ചിരുന്നു. അതേസമയം ദൂമയില്‍ നടന്ന രാസായുധപ്രയോഗത്തിന് പിന്നില്‍ തങ്ങളല്ലെന്നാണ് അസദ് സര്‍ക്കാരിന്റെ വാദം.
Comments are closed.