ഡി സിനിമാസ്; വിജിലന്‍സ് അന്വേഷണം ഉത്തരവിനെതിരെ ദിലീപ് ഹൈക്കോടതിയില്‍
കൊച്ചി: നടന് ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമി കൈയ്യേറ്റം നടത്തിയെന്ന പരാതിയില്‍ എഫ്ഐആര്‍ എടുത്ത് വിജിലന്‍സ് അന്വേഷണം വേണമെന്ന ഉത്തരവിനെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് തൃശൂര്‍ വിജിലന്‍സ് കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. കൈയേറ്റമോ അനധികൃതനിര്മാണമോ നടന്നിട്ടില്ലെന്നായിരുന്നു നേരത്തെ ത്വരിതാന്വേഷണം നടത്തിയ വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിനെതിരെ പി.ഡി. ജോസഫ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് പരാതി പുതുക്കിനല്കാന് കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കഴിഞ്ഞ മാസം 15നാണു വീണ്ടും കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി വിജിലന്‍സിനോട് ഉത്തരവിട്ടത്. ഒരാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാതിരുന്ന വിജിലന്‍സിന്റെ നടപടിയെ കോടതി വിമര്‍ശിച്ചിരുന്നു.
Comments are closed.