യുഎഇയില്‍ ഇസ്ര വല്‍ മിറാജ് പൊതു അവധി പ്രഖ്യാപിച്ചു

യുഎഇ: നബിയുടെ മെഹ്രാജ് യാത്രയായ ഇസ്ര വല്‍ മിറാജ് പൊതു അവധി യുഎഇയില്‍ പ്രഖ്യാപിച്ചു. യുഎഇയിലെ മാനവ വിഭവശേഷി മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 14നാണ് അവധി. തുടര്‍ന്ന് ഞായറാഴ്ച 15-ാം തീയതി ജോലികള്‍ പുനരാരംഭിക്കും.
ഒമാനില്‍ ഇസ്ര വല്‍ മിറാജിന് 15-ാം തീയതിയാണ് അവധി. ഇസ്ലാമിക് കലണ്ടര്‍ പ്രകാരം 1439മാണ്ട് റജബ് മാസം 28നാണ് ഈ ദിവസം വരുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുവൈറ്റ് ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച്‌ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

Comments are closed.