കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ ആളുമാറിയല്ല അറസ്റ്റ് ചെയ്തതെന്ന് റൂറല്‍ എസ് പി

കൊച്ചി: കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ ആളുമാറിയല്ല അറസ്റ്റ് ചെയ്തതെന്നും റൂറല്‍ എസ് പി എ.വി.ജോര്‍ജ്. ശ്രീജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരായ ആരോപണങ്ങള്‍ക്കെതിരായാണ് റൂറല്‍ എസ് പി രംഗത്തെത്തിയിരിക്കുന്നത്.
‘വിനീഷിന്‍റെ മൊഴി പ്രകാരം തന്നെയാണ് അറസ്റ്റ് ചെയ്തത്. മൊഴി മാറ്റമാണോ അല്ലയോ എന്ന് പോലീസ് അന്വേഷിക്കട്ടെ’, എസ് പി പറഞ്ഞു. വീടാക്രമണത്തെ തുടര്‍ന്ന് വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് അക്രമിസംഘത്തോടൊപ്പമുണ്ടായിരുന്ന ആളല്ലെന്ന് വാസുദേവന്‍റെ മകന്‍ ബിനീഷ് പറഞ്ഞിരുന്നു. ശ്രീജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞിട്ടുണ്ട്. ആളുമാറിയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന കാര്യം എത്രയും വേഗം പരിശോധിക്കുമെന്നും ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബെഹ്റ വ്യക്തമാക്കി.

Comments are closed.