ഛത്തീസ്ഗഡില്‍ സുരക്ഷാസേന നടത്തിയ തിരച്ചിലില്‍ ഏഴു നക്‌സലുകളെ പിടികൂടി

റായ്പൂര്‍: സുരക്ഷാസേന ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴു നക്‌സലുകളെ പിടികൂടി. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ്, ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് എന്നിവര്‍ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നക്‌സലുകളെ അറസ്റ്റ് ചെയ്തത്.

Comments are closed.