ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി സഹോദരന്‍

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് സഹോദരന്‍ സജിത്. വരാപ്പുഴ എസ്‌ഐയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നും സഹോദരന്‍ പറഞ്ഞു. തന്നെയും ശ്രീജിത്തിനെയും മാറിമാറി പോലീസുകാര്‍ മര്‍ദിച്ചു. സ്റ്റേഷനു പുറത്തുവച്ച്‌ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ശ്രീജിത്തിനെ മര്‍ദിച്ചുവെന്നും സജിത്ത് കൂട്ടിച്ചേര്‍ത്തു. വീട്ടിലും പൊലീസ് വാഹനത്തിലും സ്റ്റേഷനിലും മര്‍ദ്ദനത്തിന് ഇരയായി. പൊലീസ് വാഹനത്തില്‍ നിലത്തിട്ട് ചവിട്ടി. സ്റ്റേഷനിലെത്തിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു. നിലവിളിച്ചിട്ടും വിട്ടില്ലെന്നും സജിത് വ്യക്തമാക്കി. വാസുദേവന്‍റെ വീട് ആക്രമിച്ച സംഭവത്തില്‍ താനും ശ്രീജിത്തും ഉണ്ടായിരുന്നില്ല.

Comments are closed.