പ്രശ്നങ്ങളെല്ലാം പരിഹരിച്ച്‌ കോട്ടയം കുഞ്ഞച്ചന്‍ 2

പ്രശ്നങ്ങളെല്ലാം പരിഹരിച്ച്‌ കോട്ടയം കുഞ്ഞച്ചന് വരുന്നു. കോട്ടയം കുഞ്ഞച്ചന് 2 എന്ന പേരില് തന്നെയായിരിക്കും ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയെന്ന് നിര്മ്മാതാവ് വിജയ് ബാബു അറിയിച്ചു. നേരത്തെ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദവും തലപൊക്കിയിരുന്നു. കോപ്പി റൈറ്റ്സുംമറ്റു അനുമതികളും സംബന്ധിച്ച്‌ മുന് ചിത്രത്തിന്‍റെ അണിയറക്കാരായിരുന്നു രണ്ടാം ഭാഗത്തിനെതിരെ രംഗത്തുവന്നിരുന്നത്. എന്നാല് പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി വിജയ് ബാബു ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. മിഥുന് മാനുവല് തോമസാണ് സംവിധാനം.

Comments are closed.