മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളി ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ വെള്ളാപ്പള്ളി നടേശന് ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ അന്വേഷണം തുടരാമെന്നു ഹൈക്കോടതി. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന വെള്ളാപ്പള്ളി അടക്കമുള്ളവരുടെ ഹര്‍ജി കോടതി തള്ളി. തനിക്കെതിരേയുള്ള കേസ് രാഷ്ട്രീയപ്രേരിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്നും ചൂണ്ടിക്കാട്ടി വിജിലന്‍സ് സമര്‍പ്പിച്ച എഫ്.ഐ.ആര്. റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു വെള്ളാപ്പള്ളി ഹര്‍ജി സമര്‍പ്പിച്ചത്. എട്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം തൃപ്തികരമല്ലെന്നു കണ്ടാല്‍ പരാതിക്കാര്‍ക്ക് എട്ടു മാസം കഴിഞ്ഞു കോടതിയെ സമീപിക്കാം. വെള്ളാപ്പള്ളി ഉള്‍പ്പടെയുള്ളവര്‍ തിരിമറി നടത്തിയതിന് ഇപ്പോള്‍ തെളിവില്ലെങ്കിലും വിശദവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും മികച്ച ട്രാക്ക് റെക്കോഡുള്ള ഐ.പി.എസ്. റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നും സംസ്ഥാനതലത്തില്‍ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
എസ്.എന്‍.ഡി.പി. യോഗത്തിനു മൈക്രോ ഫിനാന്‍സിങിന് യോഗ്യതയില്ലന്ന വാദവും മതിയായ യോഗ്യതയില്ലാത്ത എസ്.എന്‍.ഡി.പി. യോഗത്തെ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഗുഢാലോചന നടന്നുവെന്ന ആരോപണവും കോടതി തള്ളി. കേസിലെ നാലാം പ്രതി പിന്നാക്ക വികസന കോര്പ്പറേഷന് മുന്‍ എം.ഡി: എം. നജീബിനെ കോടതി കുറ്റവിമുക്തനാക്കി. നജീബും യോഗം ഭാരവാഹികളും തമ്മില്‍ ഗുഢാലോചന നടത്തിയതിനു തെളിവില്ല.
Comments are closed.