സിറിയയിലുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് 31 മരണം

ഇദ്‌ലിബ്(സിറിയ): സിറിയയിലെ ഇദ്‌ലിബ് നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് 31 മരണം. 22 സാധാരണക്കാരും 9 പോരാളികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അതേസമയം സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഇസ്ലാമിസ്റ്റ് വിമത സംഘടനകളാണ് ഇദ്‌ലിബ് നിയന്ത്രിക്കുന്നത്. വിമതരുടെ ശക്തികേന്ദ്രമാണ് ഇദ്‌ലിബ്.

Comments are closed.