ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: മെഡിക്കല്‍‌ കോളേജുകള്‍ ഒഴികെയുളള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്.ഒ പി സമയം കൂട്ടിയതിലും, കൂടുതല്‍ ജീവനക്കാരെ എടുക്കാത്തതിലുമാണ് പ്രതിഷേധം. നാളെ മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഒ പി പ്രവര്‍ത്തിക്കില്ല. അതേസമയം, അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കും. മറ്റന്നാള്‍ മുതല്‍ രോഗികളെ കിടത്തി ചികിത്സിക്കില്ല. വൈകുന്നേരത്തെ ഒപികള്‍ പൂര്‍ണമായും നിര്‍ത്തി.

Comments are closed.