ജയറാമും ഉദയനിധി സ്റ്റാലിനും ഒന്നിക്കുന്നു

ജയറാമും, ഉദയനിധി സ്റ്റാലിനും ഒരുമിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അറ്റ്‌ലിയുടെ സഹസംവിധായകനായ ഈനാക് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഉദനിധി സ്റ്റാലിനും, ജയറാമും ഒരുമിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മേയാത മാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച പ്രിയ ഭവാനി ഷങ്കറും ഇന്ദുജയുമാണ് ചിത്രത്തിലെ നായികമാര്‍. സ്റ്റാലിന്‍റെ അച്ഛനായി അഭിനയിക്കാനെത്തുന്നത് നടന്‍ കാര്‍ത്തിക് ആണ്. സീനുവിന്‍റെ ധര്‍മദുരൈ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതിക്ക് മക്കള്‍ സെല്‍വന്‍ എന്ന പേര് ലഭിച്ചത്. ഇപ്പോള്‍ ഉദയനിധിക്കും പുതിയ പേരിട്ടത് സീനു തന്നെയാണ്.

Comments are closed.