പ്രധാനമന്ത്രി ഇന്ന് ചെന്നൈയില്‍; കരിങ്കൊടി കാട്ടുമെന്ന് തമിഴ് കലാ-സാംസ്കാരിക ക്ഷേമസമിതി
ചെന്നൈ: ഇന്ന് ഡിഫന്‍സ് എക്സ്പോ ഉദ്ഘാടനത്തിനായി ചെന്നൈയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കരിങ്കൊടി കാട്ടുമെന്ന് സംവിധായകന് ഭാരതിരാജയുടെ നേതൃത്വത്തിലുള്ള തമിഴ് കലാ-സാംസ്കാരിക ക്ഷേമസമിതി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തി ചെന്നൈയില്‍ സുരക്ഷ ശക്തമാക്കി. നാലായിരത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എക്സ്പോ നടക്കുന്ന തിരുവിടന്തൈയില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ബി.ജെ.പി. വ്യാഴാഴ്ച നടത്തുന്ന ഉപവാസത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. അതിനിടെ ഡിഫന്‍സ് എക്സ്പോയ്ക്കായി ചെന്നൈയില്‍ എത്തുമെന്നാണ് വിവരം. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം. പ്രധാനമന്ത്രി എത്തുന്ന സമയം കരിങ്കൊടിയേന്തി ചെന്നൈ വിമാനത്താവളം ഉപരോധിക്കുമെന്ന് ഭാരതിരാജ പറഞ്ഞു. പ്രധാനമന്ത്രിക്കുനേരെ കരിങ്കൊടി കാട്ടുമെന്ന് ഡി.എം.കെ.യും നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments are closed.