വ്യാജ ‘പ്രസ്സ്’ സ്റ്റിക്കര്‍ പതിച്ച് യാത്ര ചെയ്യുന്ന വ്യാജന്മാര്ക്കെതിരെ നടപടി വരുന്നു
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ എന്ന് തെറ്റിധരിപ്പിച്ച് വാഹനങ്ങളില്‍ ‘പ്രസ്സ്’ സ്റ്റിക്കര്‍ പതിച്ച് യാത്ര ചെയ്യുന്ന വ്യാജന്മാര്ക്കെതിരെ നടപടി വരുന്നു. മാധ്യമ പ്രവർത്തകർക്ക് പോലീസിൽ നിന്നും കിട്ടിവരുന്ന ചില ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമായി ഉണ്ടാക്കി മാധ്യമ പ്രവര്‍ത്തകരായി വിലസുന്നവര്‍ സമൂഹത്തിൽ കൂടി വരുന്നതായി വിവിധ ജില്ലകളിലെ പൊലീസിന് വിവരം ലഭിച്ചതോടെയാണ് കര്‍ശന നടപടികളുമായി ആഭ്യന്തര വകുപ്പു തന്നെ രംഗത്തിറങ്ങുന്നത്.
സമീപ കാലത്ത് ശബരിമലയിൽ വ്യാജമായി ഉണ്ടാക്കിയ പ്രസ്സ് ഐ.ഡി. കാർഡ് ഉപയോഗിച്ച് സ്വാമിമാർക്ക് ദർശനസൗകര്യം ഒരുക്കി നൽകിയിരുന്നവർ തെലങ്കാനയിൽ നിന്നുള്ള ദിനപത്രമായ വാർത്തയുടെ റിപ്പോർട്ടറെന്ന പേരിലാണ് രാമകൃഷ്ണ സന്നിധാനത്ത് താമസിച്ചിരുന്നത്. രാജൻ ഇതേ പത്രത്തിന്റെ ഓഫീസ് അസിസ്റ്റാണെന്നാണ് തിരിച്ചറിയൽ കാർഡിൽ രേഖപെടുത്തിയിരുന്നത്. ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ ജില്ലാ പൊലീസ് മേധാവികളേയും അധ്യക്ഷനാക്കി നിരീക്ഷണ സമിതി രൂപീകരിക്കാനാണ് തീരുമാനം.
എല്ലാ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ ഇത്തരം പ്രാദേശിക സമിതികളും നിലവില്‍ വരും. വിവിധ പ്രാദേശിക ചാനലുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്താ ചാനലുകളിലും പത്രങ്ങളിലും മാസികകളിലും അംഗീകൃത ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രവര്‍ത്തിക്കുന്ന ജില്ലാ ലേഖകന്മാരുടെ പട്ടിക ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സമിതിയും പ്രാദേശിക ലേഖകരുടെ വിശദാംശങ്ങള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതിയും ശേഖരിക്കും.ഈ സമിതികളില്‍ മാധ്യമ പ്രവര്‍ത്തകരാണ് അംഗങ്ങള്‍. ഇത്തരത്തില്‍ പ്രസിദ്ധീകരിക്കുന്ന പട്ടിക അനുസരിച്ച് മാത്രമേ പ്രസ് എന്ന ബോര്‍ഡ് വാഹനങ്ങളിലും തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാനും പാടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കുന്നു.
പ്രസ് എന്ന വ്യാജേന സഞ്ചരിച്ചാല്‍ നടപടി സ്വീകരിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമം 121 എ, ബി വകുപ്പുകളും 84 സി വകുപ്പും അനുസരിച്ച് വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂന്ന് വര്‍ഷം തടവും കാല് ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കുമെന്നും ആഭ്യന്തര വകുപ്പിന്റെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഷിബു ബാബു
Comments are closed.