അവശനായ ശ്രീജിത്ത് വെള്ളം പോലും നല്‍കാന്‍ എസ്‌ഐ ദീപക് സമ്മതിച്ചില്ലെന്ന് അമ്മ ശ്യാമള

വരാപ്പുഴ: മര്‍ദനമേറ്റ് അവശനായ ശ്രീജിത്ത് വെള്ളം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ എസ്‌ഐ ദീപക് സമ്മതിച്ചില്ലെന്ന് അമ്മ ശ്യാമള ആരോപിച്ചു. വെള്ളവുമായി എത്തിയപ്പോള്‍ എസ്.ഐ വിരട്ടിയോടിച്ചു. എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ രാത്രി മുഴുവന്‍ ശ്രീജിത്തിനെ മര്‍ദിച്ചെന്നും ശ്യാമള പറയുന്നു.
ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് സഹോദരന്‍ സജിതും ആരോപിച്ചു. വീട്ടില്‍ വെച്ചും പൊലീസ് വാഹനത്തില്‍ വെച്ചും പിന്നീട് സ്റ്റേഷനില്‍ വെച്ചും ശ്രീജിത്ത് ക്രൂരമര്‍ദനത്തിനിരയായി. താനും ക്രൂരമര്‍ദനത്തിന് ഇരയായെന്നും സജിത് പറഞ്ഞു. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം താനും ശ്രീജിത്തും സ്ഥലത്തില്ലായിരുന്നുവെന്നും സജിത് വ്യക്തമാക്കി.

Comments are closed.