ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന്‍റെ ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ പൂ​ന​യി​ല്‍

മും​ബൈ: ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന്‍റെ ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ പൂ​ന​യി​ല്‍ നടത്തും. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണ് തീരുമാനം അറിയിച്ചത്. ചൊവ്വാഴ്ചയാണ് ചെന്നൈയുടെ ആദ്യ ഹോം മാച്ച്‌ എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ നടന്നത്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ സ്റ്റേഡിയത്തിന് പുറത്ത് കാവേരി വിഷയം ഉയര്‍ത്തി തമിഴ്നാട്ടിലെ വിവിധ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ചൊവ്വാഴ്ചത്തെ മത്സരം കനത്ത സുരക്ഷയിലാണ് നടത്തിയത്. സ്റ്റേഡിയത്തിനുള്ളിലും പരിസരത്തുമായി നാലായിരത്തോളം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വേദി മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചത്. ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന്‍റെ ശേ​ഷി​ക്കു​ന്ന ഹോം ​മ​ത്സ​ര​ങ്ങ​ളാ​ണ് പൂ​ന​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കു​വേ​ണ്ട സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വേ​ദി മാ​റ്റു​ന്ന​തെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Comments are closed.