തുടര്‍ച്ചയായ ഏഴാം ദിവസും ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായി ഏഴാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 107 പോയിന്റ് ഉയര്‍ന്ന് 34,208ലും നിഫ്റ്റി 27 പോയിന്റ് ഉയര്‍ന്ന് 10,486ലുമെത്തി. വേദാന്ത, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ രണ്ട് ശതമാനത്തോളം നേട്ടത്തിലാണ്. സണ്‍ ഫാര്‍മ, ഇന്‍ഡസിന്റ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദത്തിലുമാണ്.

Comments are closed.