മോഡിയും ബിജെപി എംപിമാരും ഉപവാസം അനുഷ്ടിച്ചു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുന്ന പ്രതിപക്ഷ നടപടിയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി എംപിമാരും പ്രതഷേധം അറിയിച്ച്‌ ഉപവാസിച്ചു. ഔദ്യോഗിക പരിപാടികള്‍ക്ക് മുടക്കം വരാതെയായിരുന്നു ഉപവാസം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ കര്‍ണാടകയില്‍ ഉപവാസം അനുഷ്ടിച്ചു. വിവിധ കേന്ദ്രമന്ത്രിമാര്‍ പ്രധാന നഗരങ്ങളില്‍ നടന്ന ഉപവാസങ്ങള്‍ക്കും നേതൃത്വം നല്‍കി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഡല്‍ഹി ചാന്ദ്‌നീ ചൗക്കിലെ ഉപവാസത്തിന് നേതൃത്വം നല്‍കി.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ എംപിമാരായ വി മുരളീധരനും സുരേഷ് ഗോപിയും ഉപവാസം അനുഷ്ടിച്ചു. അതേസമയം ചെന്നൈയില്‍ വിവിധ പരിപാടികളില്‍ നരേന്ദ്ര മോഡി പങ്കെടുത്തു. 15-ാം ധനകാര്യ കമ്മീഷന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അവഗണിക്കുന്നുവെന്ന വാദം രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Comments are closed.