ദേശീയ പാത വികസനം; വേണ്ടത്ര നഷ്ടപരിഹാരം നല്‍കി ഭൂമി എറ്റെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ പാത വികസനം ഉപേക്ഷിക്കില്ലെന്നും വേണ്ടത്ര നഷ്ടപരിഹാരം നല്‍കി ഭൂമി എറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാത്രമല്ല ഭൂമി നഷ്ടപ്പെടുമ്ബോഴുണ്ടാകുന്ന എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. 140 കോടി രൂപ ഒരു കിലോമീറ്ററിന് ചിലവ് വരുമെന്ന് കേന്ദ്രം അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അതുപോലെ എലിവേറ്റഡ് ഹൈവേ പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കീഴാറ്റൂരിലെ സമരത്തിന് പിന്നില്‍ വേറെ ചിലരാണെന്നും. മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്ക് എതിര്‍പ്പില്ലെന്നും. മറ്റുചിലരുടെ ലക്ഷ്യം വേറെയാണെന്നും പിണറായി വ്യക്തമാക്കി.

Comments are closed.