ബി ടെക്കിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ആസിഫലിയും അപര്‍ണമുരളിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായ ബി ടെക്കിന്‍റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഏറക്കുറെ പൂര്‍ണമായും ബെംഗളൂരുവില്‍ ചിത്രീകരിച്ച ബി ടെക് സംവിധാനം ചെയ്യുന്നത് മൃദുല്‍ നായരാണ്. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. നിരഞ്ജന അനൂപും ചിത്രത്തില്‍ നായികാ വേഷത്തിലുണ്ട്. അനൂപ് മേനോന്‍, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആസിഫലിയുടെ അച്ഛനായാണ് അനൂപ് മേനോന്‍ അഭിനയിക്കുന്നത് എന്നും സൂചനയുണ്ട്.

Comments are closed.