ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പാര്‍വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ടേക്ക് ഓഫിനും നടി പാര്‍വതിക്കും പ്രത്യേക ജൂറി പരാമര്‍ശം. കഥേതര വിഭാഗത്തില്‍ മലയാളിയായ അനീസ് കെ. മാപ്പിളയുടെ സ്ലേവ് ജനസിസ് ആണ് പുരസ്‌കാരം നേടിയത്. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് സ്ലേവ് ജനസിസ്. മികച്ച മലയാള സിനിമ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്.
മറാഠി ചിത്രം മുര്‍ഖിയയ്ക്കും ഒറിയ ചിത്രം ഹലോ ഹര്‍സിയയ്ക്കും പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച നോണ്‍ഫീച്ചര്‍ ഫിലിം വാട്ടര്‍ ബേബി. മികച്ച നിരൂപകന്‍ ഗിരിര്‍ ഝാ.

പ്രത്യേക പരാമര്‍ശം

പ്രത്യേക ജൂറി പരാമര്‍ശം നേടിയ ചിത്രം മുര്‍ഖ്യ (മറാത്തി ചിത്രം) മോര്‍ഹിയ ഒഡീഷ ചിത്രം (മനേനി)

പാര്‍വതി(ടേക്ക് ഓഫ്) യ്ക്കും പങ്കജ് ത്രിപാഠി(ന്യൂട്ടണ്‍)ക്കും പ്രത്യേക ജൂറി പരാമര്‍ശം

മികച്ച മലയാള സിനിമ തൊണ്ടിമുതലും ദൃക്‌സാക്ഷിയും (ദിലീഷ് പോത്തന്‍)

മികച്ച ബംഗാളി ഫിലിം മയൂരക്ഷി

മികച്ച ഹിന്ദി ചിത്രം ന്യൂട്ടണ്‍

ഹലോ ആര്‍സി (ഒഡീഷ ചിത്രം)

പ്രത്യേക ജൂറി പുരസ്‌കാരം- എ വെരി ഓള്‍ഡ് മാന്‍ വിത് ഇനോര്‍മസ് വിങ്‌സ്

എജ്യുക്കേഷനല്‍ ചിത്രം – ദി ഗേള്‍സ് വി വേര്‍ ആന്‍ഡ് ദി വിമന്‍ വി വേര്‍

നോണ്‍ ഫീച്ചര്‍ ചിത്രം – വാട്ടര്‍ ബേബി

മികച്ച തിരക്കഥ (ഒറിജിനല്‍)- തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂര്‍)

തിരക്കഥ (അഡാപ്റ്റഡ്)- ജയരാജ് (ചിത്രം: ഭയാനകം)

ഛായാഗ്രഹണം- ഭയാനകം

സംഗീതം- എ.ആര്‍.റഹ്മാന്‍ (കാട്രു വെളിയിടൈ)

പശ്ചാത്തല സംഗീതം- എ.ആര്‍.റഹ്മാന്‍

മികച്ച മെയ്ക് അപ് ആര്‍ടിസ്റ്റ്- രാം രജത് (നഗര്‍ കീര്‍ത്തന്‍)

കോസ്റ്റ്യൂം-ഗോവിന്ദ മണ്ഡല്‍

പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാജന്‍ (ടേക്ക് ഓഫ്)

എഡിറ്റിങ്- റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)

വിവിധ ഭാഷകളിലെ മികച്ച ചിത്രം

ഹിന്ദി – ന്യൂട്ടന്‍

തമിഴ് – ടു ലെറ്റ്

ഒറിയ – ഹലോ ആര്‍സി

ബംഗാളി – മയൂരക്ഷി

ജസാറി – സിന്‍ജാര്‍

തുളു – പഡായി

ലഡാക്കി – വോക്കിങ് വിത് ദി വിന്‍ഡ്

കന്നഡ- ഹെബ്ബട്ടു രാമക്ക

തെലുങ്ക് – ഗാസി

സ്‌പെഷല്‍ എഫക്‌ട്‌സ്, മികച്ച ആക്ഷന്‍ ഡയറക്ഷന്‍- ബാഹുബലി 2

മികച്ച ഷോര്‍ട് ഫിലിം (ഫിക്ഷന്‍) – മയ്യത്ത് (മറാത്തി ചിത്രം)

സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍ – ഐ ആം ബോണി, വേല്‍ ഡണ്‍

Comments are closed.