ശ്രീജിത്തിന്‍റെ ചെറുകുടല്‍ പൊട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

കൊച്ചി : ശ്രീജിത്തിന് ക്രൂര മര്‍ദ്ദനമേറ്റിരുന്നുവെന്നും ചെറുകുടല്‍ പൊട്ടിയാണ് മരിച്ചതെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാക്കി. കുടല്‍പൊട്ടിയുള്ള മരണമാണെന്ന് ശരിവയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൈകാലുകള്‍ കൊണ്ടുള്ള മര്‍ദ്ദനമേറ്റാണ് ആന്തരിക അവയവങ്ങള്‍ തകര്‍ന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആയുധം കൊണ്ടുള്ള മുറിവില്ല. മലര്‍ന്നു കിടന്നപ്പോള്‍ വയറ്റില്‍ ആഞ്ഞുചവിട്ടിയതാകാം കുടല്‍ പൊട്ടാന്‍ കാരണം.
ശ്രീജിത്തിനെ പോലീസ് ചവിട്ടിയെന്ന് ഭാര്യയും അയല്‍വാസിയും മൊഴി നല്‍കിയിട്ടുണ്ട്. ആരെല്ലാമാണ് ശ്രീജിത്തിനെ ചവിട്ടിയതെന്ന് അന്വേഷണം നടത്തും. ഒപ്പം ശ്രീജിത്തിന് പരിക്കേറ്റതിനെ കുറിച്ചും എപ്പോഴാണെന്നതിനെ കുറിച്ചും ഓപ്പറേഷന്‍ നടത്തിയ ഡോക്ടറുടെ മൊഴിയും നിര്‍ണ്ണായകമാണ്. ശ്രീജിത്തിന്‍റെ ശരീരത്തില്‍ 18 പരിക്കുകളുണ്ടായിരുന്നു. ശക്തമായ മര്‍ദ്ദനത്തിന്‍റെ ഫലമായാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തുമ്ബോള്‍ അണുബാധയുണ്ടായിരുന്നുവെന്നും ശരീരത്തിലെ മിക്ക അവയവങ്ങളും പ്രവര്‍ത്തന രഹിതമായിരുന്നുവെന്നും പോലീസ് കൈമാറിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments are closed.