ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടികളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടികളുമായി ആരോഗ്യവകുപ്പ്. വെളളിയാഴ്ച മുതലാണ് മെഡിക്കല്‍‌ കോളേജുകള്‍ ഒഴികെയുളള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് സമരം. കൂടുതല്‍ ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി പ്രവര്‍ത്തിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. രോഗികളെ കിടത്തി ചികിത്സിക്കില്ല. വൈകുന്നേരത്തെ ഒപികള്‍ പൂര്‍ണമായും നിര്‍ത്തും തുടങ്ങിയവയായിരുന്നു സമരമുറ. ഹാജരാകാത്ത ദിവസങ്ങളിലെ ശമ്ബളം ലഭ്യമാകില്ല. വിട്ടുനില്‍ക്കുന്ന ദിവസങ്ങള്‍ അനധികൃത അവധിയായി കണക്കാക്കും എന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Comments are closed.