രണ്ടു മലയാളി താരങ്ങളെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്താക്കി

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വില്ലേജില്‍നിന്ന് രണ്ടു മലയാളി താരങ്ങളെ പുറത്താക്കി. കെ ടി ഇര്‍ഫാന്‍, രാഗേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. ട്രിപ്പിള്‍ ജമ്ബ് താരമാണ് രാകേഷ് ബാബു. നടത്ത താരമാണ് കെ ടി ഇര്‍ഫാന്‍. ഗെയിംസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇവരെ പുറത്താക്കിയത്. ഇവരുടെ മുറിയുടെ സമീപത്തുനിന്ന് സൂചിയും ബാഗില്‍നിന്ന് സിറിഞ്ചും കണ്ടെടുത്തതിനെത്തുടര്‍ന്നാണ് നടപടി. ഇരുവരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി.

Comments are closed.