ഇസ്രയേല്‍-ഗാസ അതിര്‍ത്തിയില്‍ വീണ്ടും പലസ്തീന് പ്രക്ഷോഭം
ഗാസാ സിറ്റി: ഇസ്രയേല്‍-ഗാസ അതിര്‍ത്തിയില്‍ വീണ്ടും പലസ്തീന് പ്രക്ഷോഭകരും ഇസ്രയേല്‍ സൈന്യവും ഏറ്റുമുട്ടി. നൂറോളം പ്രക്ഷോഭകര്‍ക്കു പരിക്കേറ്റതായി പലസ്തീന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇസ്രയേലിലെ സ്വന്തം നാടുകളിലേക്കു പോകാന്‍ അഭയാര്‍ഥികളെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കുട്ടികളും സ്ത്രീകളുമടക്കം പതിനായിരക്കണക്കിനു പലസ്തീന് പ്രക്ഷോഭകര്‍ അതിര്‍ത്തിയില്‍ തമ്ബടിച്ചിട്ടുണ്ടെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ കണക്ക്.
പ്രക്ഷോഭകര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഇതുവരെ മുപ്പതോളം പേര് മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ വെടിവയ്പില്‍ പരിക്കേറ്റ ഇസ്ലം ഹെര്സള്ള(28) വെള്ളിയാഴ്ച ആശുപത്രിയില്‍ വച്ച് മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ആറാഴ്ച നീളുന്ന പ്രക്ഷോഭമാണ് പലസ്തീന്‍കാര്‍ മാര്‍ച്ച് 30ന് ആരംഭിച്ചത്. ഉന്നം തെറ്റാതെ വെടിവയ്ക്കുന്നവരെ അതിര്‍ത്തിയില്‍ വിന്യസിച്ചാണ് ഇസ്രയേല്‍ പ്രക്ഷോഭത്തെ നേരിടുന്നത്. പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നതില്‍ ഇസ്രയേലിനെതിരേ അന്താരാഷ്ട്രതലത്തില്‍ ശക്തമായ വിമര്‍ശനം ഉയരുന്നു.
Comments are closed.