എസ്ബിഐ എടിഎമ്മുകളുടെ 24 മണിക്കൂര്‍ സേവനം നിര്‍ത്തുന്നു

കൊച്ചി : എസ്ബിഐ എടിഎമ്മുകളുടെ 24 മണിക്കൂര്‍ സേവനം നിര്‍ത്തുന്നു. എടിഎം ഉപയോഗിക്കുന്നവരുടെ എണ്ണം തീരെ കുറവുള്ള സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. എസ്ബിഐ എടിഎമ്മുകള്‍ രാത്രി കാലങ്ങളില്‍ അടച്ചിടുവാനുള്ള നടപടികള്‍ തുടങ്ങി. രാവിലെ ആറു മണി മുതല്‍ 10 മണി വരെ മാത്രമേ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്ന ബോര്‍ഡുകള്‍ പലയിടത്തും അധികൃതര്‍ സ്ഥാപിക്കാന്‍ തുടങ്ങി.

Comments are closed.