കത്വ പെണ്‍കുട്ടിയെ കൊന്നവക്കെതിരെ മകളോടൊപ്പം പ്രതിഷേധം അറിയിച്ച് ജയസൂര്യ

കത്വ പെണ്‍കുട്ടിയെ കൊന്നവരെ തൂക്കി കൊല്ലണമെന്ന് നടന്‍ ജയസൂര്യയും. ‘തൂക്കി കൊല്ലണം അവരെ’ എന്ന് എഴുതിയ കടലാസുമായി മകളോടൊപ്പമുളള ചിത്രം പങ്കുവെച്ചാണ് ജയസൂര്യ തന്‍റെ പ്രതിഷേധം അറിയിച്ചത്. തന്‍റെ ഫേയ്സ്ബുക്കുടെയാണ് ജയസൂര്യ ചിത്രം പങ്കുവെച്ചത്. ക​ഴി​ഞ്ഞ ജ​നു​വ​രി 10 ന് ​ആ​ണ് ക​ത്വ​യി​ല്‍ എ​ട്ടു​വ​യ​സു​കാ​രി ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി‌ കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ഉ​റ​ക്കി​യ​ശേ​ഷം ക്ഷേത്ര​ത്തി​ന​ക​ത്ത് വ​ച്ച്‌ ഒരാഴ്ചയോളം എ​ട്ടു പേ​ര്‍ ചേ​ര്‍​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്യു​കയായിരുന്നു.

Comments are closed.