അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഇന്ത്യയില്‍ എല്ലായിടത്തും ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: ഏപ്രില്‍ രണ്ടിന് നടന്ന ഭരത് ബന്ദിനും അതിനു പിന്നീടും രാജ്യവ്യാപകമായുണ്ടായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഇന്ത്യയില്‍ എല്ലായിടത്തും ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ഡല്‍ഹിയില്‍ ഏപ്രില്‍ 19 മുതല്‍ ജൂലൈ 18 വരെ മൂന്നു മാസത്തേക്ക് ദേശീയ സുരക്ഷ നിയമം പ്രഖ്യാപിച്ചു കൊണ്ട് വിജ്ഞാപനം പുറത്തിറക്കി. ഏപ്രില്‍ 10നാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത് .
ഡല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണറുടെ ഉത്തരവനുസരിച്ച്‌ ആഭ്യന്തര മന്ത്രാലയമാന് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രാജ്യ സുരക്ഷയുടെയോ ക്രമസമാധനത്തിന്റെയോ പേരില്‍, മുന്നറിയിപ്പില്ലാതെ ആരെ വേണമെങ്കിലും തടവിലിടാന്‍ കഴിയുന്നതാണ് ദേശീയ സുരക്ഷ നിയമം. കര്‍ഷക – ദളിത് പ്രക്ഷോഭങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് ദേശീയ സുരക്ഷ നിയമം ഡല്‍ഹിയില്‍ പ്രഖ്യാപിക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ദേശീയ സുരക്ഷ നിയമം പ്രഖ്യാപിച്ചത് എന്നാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന സൂചന.

Comments are closed.