ലോക്കപ്പുകള്‍ ഉള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തു ലോക്കപ്പുകള്‍ ഉള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ ഉത്തരവ്. 471 പോലീസ് സ്റ്റേഷനുകളിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ കാമറകള്‍ സ്ഥാപിക്കാനാണ് നിര്‍ദേശം. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
Comments are closed.