മോഹന്‍ലാലും രഞ്ചിത്തും ഒന്നിക്കുന്ന പുതിയ ചിത്രം ബിലത്തിക്കഥ ഓണത്തിന്

മോഹന്‍ലാലും രഞ്ചിത്തും ഒന്നിക്കുന്ന പുതിയ ചിത്രം ബിലത്തിക്കഥ ഓണത്തിന് തീയറ്ററുകളിലെത്തും. സിനിമയുടെ ചിത്രീകരണം മെയ് പത്തിന് ലണ്ടനില്‍ തുടക്കമാകും. മെയ് പത്തുമുതല്‍ ജൂണ്‍ ഇരുപത്തഞ്ച് വരേയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാനായി നല്‍കിയിരിക്കുന്ന ഡേറ്റ്
ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സിന്‍റെയും വര്‍ണ്ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെയും ബാനറില്‍ സുബൈര്‍ എന്‍. പി, എന്‍. കെ. നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ബിലാത്തിക്കഥ നിര്‍മ്മിക്കുന്നത് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത് സേതുവാണ് അനു സിത്താര, ജ്യുവല്‍ മേരി,കനിഹ എന്നിവര്‍ നായികമാരായി എത്തുന്ന സിനിമയില്‍ മണിയന്‍പിള്ള രാജുവിന്റെ മകനായ നിരഞ്ജനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
സംവിധായകരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവര്‍ ബിലാത്തിക്കഥയില്‍ വേഷമിടുന്നു എന്ന പ്രത്യേഗതയുമുണ്ട്. കലാഭവന്‍ ഷാജോണും ഷാലിന്‍ സോയയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പ്രശാന്ത് രവീന്ദ്രനാണ് സിനിമക്കായി ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ റിലീസാണ് ചിത്രം ഓണത്തിന് ചിത്രം തീയറ്ററുളിലെത്തിക്കുക.

Comments are closed.