ഉത്തരം കണ്ടെത്തിയില്ല വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍റെ കൊടും ക്രുരത

അഹമ്മദ്​നഗര്‍​: കണക്കിന്​ ഉത്തരംകണ്ടെത്താത്തതിന്‍റെ പേരില്‍ എട്ടുവയസുകാര​നോട് അധ്യാപകന്‍റെ കൊടും ക്രൂരത. അധ്യാപകന്‍ വടികൊണ്ട് കുട്ടിയുടെ കഴുത്തില്‍ കുത്തി. തുടര്‍ന്ന് കുട്ടിയുടെ ശ്വാസനാളവും അന്നനാളവും തകര്‍ന്നു. ​മഹാരാഷ്​ട്രയിലെ പിംപാല്‍ഗണിലാണ്​ സംഭവം.അധ്യാപകന്റെ ക്രൂരതയെ തുടര്‍ന്ന് കുട്ടിയ്ക്ക് സംസാര ശേഷിയും നഷ്​ടപ്പെട്ടു. വേദനകൊണ്ട് കുട്ടി കരഞ്ഞ് ബഹളം വെച്ചതോടെ സ്‌കൂള്‍ അധികൃതര്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞ്​ ഗുരുതരാവസ്​ഥയില്‍ തുടരുകയാണെന്ന്. രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ പോലീസ് അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇയാളെ അറസ്റ്റ് ചെയ്‌തിട്ടില്ല.

Comments are closed.