പുതിയ ടിവിഎസ് അപാച്ചെ RTR 160 റേസ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍

പുതിയ ടിവിഎസ് അപാച്ചെ RTR 160 റേസ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. റേസ് എഡിഷന്‍ മുന്‍ ഡിസ്‌ക് ബ്രേക്ക് വകഭേദത്തിന് വില 79,715 രൂപയും റേസ് എഡിഷന്‍ പിന്‍ ഡിസ്‌ക് ബ്രേക്ക് വകഭേദത്തിന് 82,044 രൂപയിലുമാണ് എത്തുന്നത്.
വെള്ള നിറത്തില്‍ ചുവപ്പ് ഗ്രാഫിക്‌സോടെ മാത്രമാണ് അപാച്ചെ RTR 160 റേസ് എഡിഷന്‍ ലഭ്യമാവുന്നത്. നിലവിലുള്ള 159.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് ടിവിഎസ് അപാച്ചെ RTR 160 റേസ് എഡിഷന്‍റെ വരവ്. എഞ്ചിന് പരമാവധി 14.9 bhp കരുത്തും 13.03 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

Comments are closed.