പൗരന്മാരുടെ സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പു വരുത്തുകയാണ് പൊലീസിന്‍റെ ധര്‍മ്മം; മുഖ്യമന്ത്രി

കണ്ണൂര്‍: പൗരന്‍മാരുടെ അവകാശത്തിന്‍മേല്‍ ചില പൊലീസുകാര്‍ കുതിരകയറുന്നു. ഇത്തരം പൊലീസുകാര്‍ സേനക്ക് തന്നെ നാണക്കേടുണ്ടാക്കുകയാണ്. കൊലക്കുറ്റത്തിനുവരെ പൊലീസുകാര്‍ക്കെതിരെ കേസെടുക്കേണ്ടി വരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുതുതായി സ്ഥാപിച്ച സി.സി.ടി.വി സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരന്മാരുടെ സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പു വരുത്തുകയാണു പൊലീസിന്റെ ധര്‍മം. പൊലീസിനെ നവീകരിക്കാനും മര്യാദയില്ലാത്തവരെ മര്യാദ പഠിപ്പിക്കാനും കൂടിയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.

Comments are closed.